കൊ​ച്ചി​യിൽ പെയ്തത് അമ്ലമഴ,​ ആസിഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി വിദഗ്ദ്ധർ

Wednesday 15 March 2023 11:31 PM IST

കൊ​ച്ചി​ കൊച്ചി :​ ​ന​ഗ​ര​ത്തി​ലും​ ​പ​രി​സ​ര​ത്തും​ ​ഇ​ന്ന് പെ​യ്ത​ത് ​അ​മ്ല​ ​മ​ഴ​യെ​ന്ന് ​വി​ദ​ഗ്ദ്ധ​ർ.​ ​ആ​ദ്യ​ ​മ​ഴ​യി​ൽ​ ​ല​ഭി​ച്ച​ ​വെ​ള്ള​ത്തി​ൽ​ ​സ്വ​ത​ന്ത്ര​ ​ഗ​വേ​ഷ​ക​ൻ​ ​ഡോ.​ ​എ.​ ​രാ​ജ​ഗോ​പാ​ൽ​ ​ക​മ്മ​ത്ത് ​ചെ​യ്ത​ ​ലി​റ്റ്മ​സ് ​ടെ​സ്റ്റി​ലാ​ണ് ​അ​മ്ലാം​ശം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​വെ​ള്ള​ത്തി​ൽ​ ​മു​ക്കി​യ​ ​ലി​റ്റ്മ​സ് ​പേ​പ്പ​ർ​ ​ചു​വ​ന്ന​ ​നി​റ​മാ​യി.​ ​വൈ​റ്റി​ല​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​ശേ​ഖ​രി​ച്ച​ ​വെ​ള്ള​ത്തി​ലാ​യി​രു​ന്നു​ ​പ​രീ​ക്ഷ​ണം.​ ​

വെ​ള്ള​ത്തി​ന്റെ​ ​പി.​എ​ച്ച് ​വാ​ല്യൂ​ ​നാ​ലി​നും​ ​നാ​ല​ര​യ്ക്കും​ ​ഇ​ട​യി​ലാ​യി​രു​ന്നു.​ ​ഈ​ ​മ​ഴ​ ​അ​ധി​ക​മാ​യി​ ​കൊ​ള്ളു​ന്ന​ത് ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​കു​മെ​ന്ന് ​രാ​ജ​ഗോ​പാ​ൽ​ ​ക​മ്മ​ത്ത് ​പ​റ​ഞ്ഞു.​ ​ബ്ര​ഹ്മ​പു​ര​ത്തു​ ​നി​ന്നു​ള്ള​ ​വി​ഷ​പ്പു​ക​യാ​ണ് ​അ​മ്ള​ ​മ​ഴ​യ്ക്കു​ ​പി​ന്നി​ലെ​ന്ന് ​ക​രു​ത​പ്പെ​ടു​ന്നു.

ബ്രഹ്മപുരം തീപിടിത്തത്തിന് ശേ‌ഷം കൊച്ചിയിലുണ്ടായ ആദ്യമഴയായിരുന്നു ഇന്ന് വൈകിട്ടത്തേത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ഉണ്ടായത്. തീപിടിത്തത്തിന് ശേഷം ആദ്യം പെയ്യുന്ന മഴ ശ്രദ്ധിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നിറിയിപ്പുണ്ടായിരുന്നു. കളമശേരി,​ കലൂർ അടക്കമുള്ള വിവിധയിടങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. ബ്രഹ്മപുരത്ത് 12 ദിവസമെടുത്താണ് പുകയും തീയും അണയ്ക്കാൻ കഴിഞ്ഞത്. വലിയ തോതിൽ വിഷപ്പുക അന്തരീക്ഷത്തിൽ പടരുകയും ഇത് വായുമലിനീകരണത്തിന് കാരണമാവുകയും ചെയ്തിരുന്നു.

Advertisement
Advertisement