തൊഴിൽ മേള സംഘടിപ്പിച്ചു
Thursday 16 March 2023 12:02 AM IST
ബാലുശ്ശേരി: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി- ചേളന്നൂർ ബ്ലോക്കുതല തൊഴിൽമേള സംഘടിപ്പിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ഇ.കെ.നായനാർ ബസ് ടെർമിനൽ ബിൽഡിംഗിൽ നടന്ന മേളയിൽ വൈസ് പ്രസിഡന്റ് അസ്സൈനാർ എമ്മച്ചംകണ്ടി അദ്ധ്യക്ഷത വഹിച്ചു. 12 കമ്പനികൾ മേളയിലെത്തി. 600 ഓളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. വാർഡ് മെമ്പർ ഹരീഷ് നന്ദനം, പനങ്ങാട് സി.ഡി.എസ് ചെയർപേഴ്സൺ ശ്രീന.വി, കക്കോടി സി.ഡി.എസ് ചെയർപേഴ്സൺ മിനിജ തുടങ്ങിയവർ പ്രസംഗിച്ചു. ബാലുശ്ശേരി സി.ഡി.എസ് ചെയർപേഴ്സൺ പി.വി.സജിഷ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ കെ.വി.പ്രഷിത നന്ദിയും പറഞ്ഞു.