കേരള സംരക്ഷണ ജാഥ സമാപിച്ചു

Thursday 16 March 2023 12:02 AM IST
കെ റയിൽവേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയർത്തി സിൽവർ ലൈൻ വിരുദ്ധ സമിതി കേരള സംരക്ഷണ ജാഥയുടെ സമാപനം കുറ്റ്യാടിയിൽ സമരസമിതി ചെയർമാൻ എം പി ബാബുരാജ് ഉൽഘാടനം ചെയ്യുന്നു

കുറ്റ്യാടി: 'കെ റെയിൽ വേണ്ട കേരളം മതി' എന്ന മുദ്രാവാക്യമുയർത്തി സിൽവർലൈൻ വിരുദ്ധ സമിതി നിയോജ മണ്ഡലം കൺവീനർ ടി.സി രാമചന്ദ്രൻ നയിച്ച കേരള സംരക്ഷണ ജാഥ കുറ്റ്യാടിയിൽ സമാപിച്ചു. സമരസമിതി ചെയർമാൻ എം .പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു. മിനി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. എം .കെ രാജൻ, ഹാഷിം നമ്പാടൻ, ലത്തീഫ് ചുണ്ടയിൽ, വി .പി .ജമാൽ, വി .കെ .ബാലകൃഷ്ണൻ, എം .കെ .രവീന്ദ്രൻ, ജാഥാലീഡർ ടി .സി.. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.