സ്വർണവർഷം 2023 ലോഗോപ്രകാശനം ചെയ്തു 

Thursday 16 March 2023 12:56 AM IST

തിരൂരങ്ങാടി : എ.കെ.ജി.എസ്.എം.എ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം

ചെമ്മാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വർണവർഷം 2023 പരിപാടിയുടെ ലോഗോപ്രകാശനം തിരൂരങ്ങാടി മുനിസിപ്പൽ വൈസ്ചെയർപേഴ്സൺ സി.പി സുഹറാബി വനിതാവിംഗ് ജില്ലാജനറൽ സെക്രട്ടറി മലയിൽ കമറുന്നീസക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് പ്രസിഡന്റ് നൗഷാദ് സിറ്റിപാർക്ക് ഉദ്ഘാടനം ചെയ്തു . സി.എച്ച്. ഇസ്മായിൽഹാജി

അദ്ധ്യക്ഷത വഹിച്ചു .സിദ്ധിഖ് പനയ്ക്കൽ,​ എം.വി. സന്തോഷ് റാസി ഗോൾഡ്,​ അഷ്റഫ് അൽമജൽ,​ സൈനു ഉള്ളാട്ട്,​ ബഷീർ വിന്നേഴ്സ് ,​ എ.കെ.സി. ഹരിദാസൻ,​ മുജീബ്,​ സഫ സിദ്ധിഖ്,​ എം.എം. ബാപ്പൂട്ടി,​ തൂബ ജുനൈദ്,​ ശോഭ നൗഷാദ് ,​ ഇസ്സു ഇസ്മായിൽ തുടങ്ങിയവർ നേതൃത്വം നൽകി .

Advertisement
Advertisement