തെരുവ് നായ കുത്തിവയ്പ്പ് കാമ്പയിന് തുടക്കം

Thursday 16 March 2023 12:58 AM IST

കോട്ടയ്ക്കൽ: വിമുക്തി കോട്ടയ്ക്കൽ എന്ന ലക്ഷ്യം മുൻനിറുത്തി കോട്ടയ്ക്കൽ നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ നടപ്പിലാക്കുന്ന തെരുവുനായകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിൻ നഗരസഭ ചെയർപേഴ്സൺ ബുഷ്‌റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ഡോ. ഹനീഷ, മറിയാമ്മു, വെറ്ററിനറി സർജൻ ഡോ. മുജീബ് റഹ്മാൻ, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ശ്രീജുനാഥൻ എന്നിവർ നേതൃത്വം നൽകി. ഒന്നാം ഘട്ടമായി നടപ്പിലാക്കിയ വളർത്തുനായ, പൂച്ച എന്നിവയുടെ പ്രതിരോധ കുത്തിവയ്പ്പും ലൈസൻസ് നൽകലും 90 ശതമാനം പൂർത്തിയായിട്ടുണ്ട്. പരിശീലനം ലഭിച്ച ഡോഗ് കാച്ചർമാരായ സുരേഷ് ചേലേമ്പ്ര, സുരേഷ് കുഴിമണ്ണ, വിജയൻ കോട്ടയ്ക്കൽ, ജിതേഷ് നിലമ്പൂർ, കാർത്തിക് എടരിക്കോട് എന്നിവരുടെ സഹായത്തോടെയാണ് തെരുവുനായ്ക്കൾക്ക് കുത്തിവയ്പ്പ് നടത്തുന്നത്. നാലുദിവസംകൊണ്ട് നഗരസഭ പരിധിയിലെ എല്ലാ തെരുനായ്ക്കൾക്കും വാക്സിനേഷൻ നൽകും.