ഓൺലൈൻ വ്യാപാരത്തിലെ ചതിക്കുഴികൾക്കെതിരെ ജാഗ്രത വേണം: ജില്ലാ ഉപഭോക്തൃ കമ്മിഷൻ
Thursday 16 March 2023 12:02 AM IST
മലപ്പുറം : ഓൺലൈൻ വ്യാപാരത്തിലൂടെ വഞ്ചിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റ് കെ.മോഹൻദാസ് അഭിപ്രായപ്പെട്ടു. ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് ജില്ലാ ഉപഭോക്തൃകമ്മിഷനിൽ നടന്ന ദിനാചരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.പി. ബാലകൃഷ്ണൻ 'ക്ലീൻ എനർജി ട്രാൻസിഷൻ' എന്ന 2023ലെ ഉപഭോക്തൃ ദിന സന്ദേശത്തെ കുറിച്ചുള്ള സംവാദം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഡ്വ: അഫീഫ് പറവത്ത് അദ്ധ്യക്ഷത വഹിച്ചു. ഉപഭോക്തൃ കമ്മിഷൻ അംഗം പ്രീതി ശിവരാമൻ, അഡ്വ.കെ. അനിൽ, അലി അബ്ദുള്ള പെരിന്തൽമണ്ണ, അഡ്വ. അൻവർ സാദിഖ്, ഉപഭോക്തൃ കമ്മിഷൻ അംഗം സി.വി. ഇസ്മായിൽ, അസി: രജിസ്ട്രാർ പി.എ.ഷാഹിദ് എന്നിവർ പ്രസംഗിച്ചു.