കേരള സർവകലാശാല

Thursday 16 March 2023 12:13 AM IST

തിരുവനന്തപുരം: കേരള സർവകലാശാല നടത്തിയ അഡ്വാൻസ്ഡ് പോസ്​റ്റ് ഗ്രാജ്വേ​റ്റ് ഡപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (എ.പി.ജി.ഡി.ഇ.സി. - 2021 അഡ്മിഷൻ - റെഗുലർ & 2019 അഡ്മിഷൻ - സപ്ലിമെന്ററി), നവംബർ 2022 പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യൂ.) പ്രാക്ടിക്കൽ പരീക്ഷ 16 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

20ന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എസ്‌സി. കമ്പ്യൂട്ടർസയൻസ്/ബി.സി.എ. (എസ്.ഡി.ഇ. - ആന്വൽ സ്‌കീം - മേഴ്സിചാൻസ്) (2010 - 2014 അഡ്മിഷൻ), ഡിസംബർ 2022 പരീക്ഷകൾ കാര്യവട്ടം എസ്.ഡി.ഇ. കേന്ദ്രത്തിൽ നടത്തും.

അഞ്ചാം സെമസ്​റ്റർ ബി.വോക്. ഫുഡ് പ്രോസസിംഗ് , ബി.വോക്. ഫുഡ് പ്രോസസിംഗ് മാനേജ്‌മെന്റ് കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മാർച്ച് 20, 29 മുതൽ അതത് കോളേജുകളിൽ ആരംഭിക്കും.

ആറാം സെമസ്​റ്റർ ബി.എ.ഓണേഴ്സ് ഡിഗ്രി ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലി​റ്ററേച്ചർ (മേഴ്സിചാൻസ് - 2017 അഡ്മിഷൻ), ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.