15 പേരെ മാറ്റി നിയമിച്ചു
Thursday 16 March 2023 12:15 AM IST
തിരുവനന്തപുരം: വില്ലേജ് ഓഫീസർ സമാന തസ്തികളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് വില്ലേജ് ഓഫീസ് സേവനം നിർബ്ബന്ധമാക്കിയതിന്റെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യുകമ്മീഷണറേറ്റിലെ 15 ജീവനക്കാരെ ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ മാറ്റിനിയമിച്ച് ഉത്തരവായി. ക്ളാർക്ക്, വില്ലേജ് അസിസ്റ്രന്റ്, സീനിയർ ക്ളാർക്ക്, സ്പെഷ്യൽ വില്ലേജ് ഓഫീസർ തസ്തികകളിൽ മൂന്ന് വർഷം സേവന ശേഷമേ ഇവർക്ക് അടുത്ത സ്ഥാനക്കയറ്രം കിട്ടൂ. പകരം വിവിധ റവന്യു ഓഫീസുകളിൽ സേവനം ചെയ്തുവരുന്ന 15 പേരെ ലാൻഡ് റവന്യു കമ്മീഷണറേറ്റ് , ലാൻഡ് ബോർഡ് ആസ്ഥാനങ്ങളിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്.