ബ്രഹ്‌മപുരം: കേരളം സഹകരിച്ചില്ലെന്ന് കേന്ദ്രം

Thursday 16 March 2023 12:28 AM IST

ന്യൂഡൽഹി: ബ്രഹ്‌മപുരം മാലിന്യ കേന്ദ്രത്തിലെ തീപ്പിടത്തെ തുടർന്ന് കൊച്ചിയിലേക്ക് വിദഗ്ദ്ധ ഡോക്‌ടർമാരുടെ സംഘത്തെ അയക്കാൻ തയ്യാറായിട്ടും കേരളം സഹകരിച്ചില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ കുറ്റപ്പെടുത്തി. ഡോക്ടർമാരെ അയക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയ ജെബി മേത്തർ എം.പിയോടാണ് മന്ത്രി ഇതു പറഞ്ഞത്.