കൊച്ചിയിൽ അമ്ല മഴ
Thursday 16 March 2023 12:31 AM IST
കൊച്ചി: നഗരത്തിലും പരിസരത്തും ഇന്നലെ പെയ്തത് അമ്ല മഴയെന്ന് വിദഗ്ദ്ധർ. ആദ്യ മഴയിൽ ലഭിച്ച വെള്ളത്തിൽ സ്വതന്ത്ര ഗവേഷകൻ ഡോ. എ. രാജഗോപാൽ കമ്മത്ത് ചെയ്ത ലിറ്റ്മസ് ടെസ്റ്റിലാണ് അമ്ലാംശം കണ്ടെത്തിയത്. വെള്ളത്തിൽ മുക്കിയ ലിറ്റ്മസ് പേപ്പർ ചുവന്ന നിറമായി. വൈറ്റില ഭാഗത്ത് നിന്ന് ശേഖരിച്ച വെള്ളത്തിലായിരുന്നു പരീക്ഷണം. വെള്ളത്തിന്റെ പി.എച്ച് വാല്യൂ നാലിനും നാലരയ്ക്കും ഇടയിലായിരുന്നു. ഈ മഴ അധികമായി കൊള്ളുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് രാജഗോപാൽ കമ്മത്ത് പറഞ്ഞു. ബ്രഹ്മപുരത്തു നിന്നുള്ള വിഷപ്പുകയാണ് അമ്ള മഴയ്ക്കു പിന്നിലെന്ന് കരുതപ്പെടുന്നു.