ഭാഷോത്സവം: ഏകദിന ശില്പശാല

Thursday 16 March 2023 12:51 AM IST
സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച കരുനാഗപ്പള്ളി നഗരസഭാതല ഭാഷോത്സവം 2023​ൽ മോഡറേറ്ററായ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ സംസാരിക്കുന്നു

തൊടിയൂർ: സമഗ്രശിക്ഷാ കേരളം, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, ബി.ആർ.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികളുടെ എഴുത്തും വായനയും മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടിയായ 'വായനയചങ്ങാത്തം' പദ്ധതിയുടെ ഫലം വിലയിരുത്തൽ ഭാഷോത്സവം 2023 ടൗൺ എൽ.പി.എസിൽ നടന്നു. നഗരസഭ വിദ്യാഭ്യസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീലത ഉദ്ഘാടനം ചെയ്തു .ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ:മീന അദ്ധ്യക്ഷയായി. ബി.പി.സി സ്വപ്ന കുഴിത്തടത്തിൽ പദ്ധതി വിശദീകരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യാതിഥിയും മോഡേറ്ററുമായി. കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും സർഗസൃഷ്ടികളുടെ അവതരണം വിലയിരുത്തി. എ ച്ച് .എം ഇ ൻ ​ചാർജ് ശ്രീജ, സനീഷ്‌കുമാർ, സി.ആർ.സി കോ​ഓർഡിനേറ്റർ ഇന്ദിരാദേവി എന്നിവർ സംസാരിച്ചു.