ചെങ്കടലായി കരുനാഗപ്പള്ളി ടൗൺ
Thursday 16 March 2023 12:59 AM IST
കരുനാഗപ്പള്ളി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ വരവേല്ക്കുന്നതിനായി കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച റെഡ് വാളണ്ടിയേഴ്സ് മാർച്ച് കരുനാഗപ്പള്ളിയെ ചെങ്കടലാക്കി മാറ്രി. ജനകീയ പ്രതിരോധ ജാഥയ്ക്ക് കരുനാഗപ്പള്ളിയിൽ നൽകുന്ന സ്വീകരണത്തിന്റെ ഭാഗമായി ഉച്ചക്ക് 3 മണിയോടെ ചെമ്പട ഹൈസ്കൂൾ ജംഗ്ഷന് മുന്നിൽ റെഡ് വാളണ്ടിയേഴ്സ് ജാഥ ക്യാപ്ടന് സല്യൂട്ട് നൽകിയ ശേഷം സമ്മേളന നഗറിലേക്ക് നീങ്ങി. ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകർ പൊതു പ്രകടനമായാണ് സമ്മേളന നഗറിൽ എത്തിച്ചേർന്നത്. നിശ്ചല ദൃശ്യങ്ങളും തെയ്യവും, അമ്മൻകൊടവും, വാദ്യ മേളങ്ങളും, എടുപ്പ് കുതിരയും, ചുമന്ന ബലൂണുകളും പ്രകടനത്തിന് വർണ്ണപ്പൊലിമ പകർന്നു. ദേശീയപാതയിൽ ഗതാഗത സ്തംഭനം പരമാവധി ഒഴിവാക്കിക്കൊണ്ടാണ് പ്രകടനങ്ങൾ കടന്ന് പോയത്.