കണ്ണനല്ലൂർ വ്യാപാര ഭവൻ ഉദ്‌ഘാടനം

Thursday 16 March 2023 1:24 AM IST

കൊല്ലം: കണ്ണനല്ലൂർ വ്യാപാര ഭവൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്‌ഘാടനം ചെയ്തു. പൊതുസമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റുമായ എസ്.ദേവരാജൻ നിർവഹിച്ചു. പി.സി.വിഷ്ണുനാഥ് എം.എൽ.എ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജെ.ജലജ കുമാരി മുതിർന്ന വ്യാപാരികളെയും വ്യവസായികളെയും ആദരിച്ചു. സമഗ്ര സംഭാവന പുരസ്‌കാരം സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയിൽ നിന്ന് നവാസ് പുത്തൻ വീട് ഏറ്റുവാങ്ങി.

സംസ്ഥാന സെക്രട്ടറി സണ്ണി പൈമ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. തിരിച്ചറിയൽ കാർഡ് വിതരണം ജില്ലാ ജനറൽ സെക്രട്ടറി ജോജോ എബ്രഹാം, ചികിത്സാസഹായ വിതരണം ജില്ലാ ട്രഷറർ എസ്.കബീർ എന്നിവർ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സജാദ് സലീം, എ.ഷാനിബ, കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറി

ബി.പ്രേമാനന്ദ്, മേഖലാ ജനറൽ സെക്രട്ടറി എസ്.സാദിഖ് ഓയൂർ, മേഖല ട്രഷറർ എം.ബാലചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഉദ്‌ഘാടനത്തോടനുബന്ധിച്ച് കൊല്ലം എ.വി.എം മ്യുസിക്ക് ട്രൂപ്പിന്റെ ഗാനവിരുന്ന് അരങ്ങേറി. യൂണിറ്റ് ജനറൽ സെക്രട്ടറി ഷംലാൽ കന്നിമേൽ സ്വാഗതവും ട്രഷറർ എ.സിദീഖ് നന്ദിയും പറഞ്ഞു.