പൊലീസ് വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ളാഗ് ഒഫ് ചെയ്തു
Thursday 16 March 2023 2:56 AM IST
തിരുവനന്തപുരം: പൊലീസിനായി വാങ്ങിയ 315വാഹനങ്ങൾ തൈക്കാട് പൊലീസ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഒഫ് ചെയ്തു. പദ്ധതി വിഹിതം,പൊലീസിന്റെ ആധുനികീകരണത്തിനുള്ള ഫണ്ട്,കേരള റോഡ് സേഫ്റ്റി ഫണ്ട് എന്നിവയിൽ നിന്ന് 28കോടി രൂപ മുടക്കിയാണ് വാഹനങ്ങൾ വാങ്ങിയത്.
പൊലീസ് സ്റ്റേഷനുകൾ,കൺട്രോൾറൂം,ബറ്റാലിയൻ,എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം,ട്രാഫിക് എൻഫോഴ്സ്മെന്റ്,സ്പെഷ്യൽ യൂണിറ്റ് എന്നിവയ്ക്കാണ് വാഹനങ്ങൾ ലഭിക്കുന്നത്. രണ്ട് ഇലക്ട്രിക്ക് വാഹനങ്ങളും സേനയുടെ ഭാഗമായി. പൊലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി 69മോട്ടോർസൈക്കിളുകളും നിരത്തിലിറക്കി. മഹീന്ദ്ര ഥാർ,ബൊലേറോ,എക്സ് യു വി 300,ഗൂർഖ,ബൊലേറോ നിയോ വാഹനങ്ങളാണ് മുഖ്യമന്ത്രി ഫ്ളാഗ് ഒഫ് ചെയ്തത്.