ഖാദർ കമ്മറ്റി റിപ്പോർട്ട് അനുവദിക്കില്ല

Thursday 16 March 2023 3:06 AM IST

തിരുവനന്തപുരം: ഹൈസ്‌കൂൾ- ഹയർസെക്കൻഡറി ഏകീകരണം ശുപാർശ ചെയ്യുന്ന ഖാദർ കമ്മറ്റി റിപ്പോർട്ട് ഏകപക്ഷീയമായി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻസ് (എഫ്.എച്ച്.എസ്.ടി.എ) നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എൽ.എമാരായ ടി.വി.ഇബ്രാഹിം, പി.അബ്ദുൾ ഹമീദ്, യു.ഡി.എഫ് ജില്ലാ കൺവീനർ ബീമാപള്ളി റഷീദ്, ഫെഡറേഷൻ ചെയർമാൻ ആർ. അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement