39.76 കോടിയുടെ കരാർ ഒപ്പിട്ടെന്ന് മന്ത്രി
Thursday 16 March 2023 4:25 AM IST
തിരുവനന്തപുരം: കാർഷിക മേഖലയുമായി ബന്ധപ്പെട്ട സംരംഭക-ഉപഭോക്തൃ സംഗമം (ബിസിനസ് ടു ബിസിനസ് മീറ്റ്) എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു. വൈഗ കാർഷിക മേളയുടെ ഭാഗമായി സംഘടിപ്പിച്ച ബി ടു ബി മീറ്റിലൂടെ ഒറ്റദിവസം കൊണ്ട് 39.76കോടിയുടെ 129സംഭരംഭക സമ്മതപത്രങ്ങളാണ് ഒപ്പിട്ടത്. ഒരുവർഷം കൊണ്ട് 100കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത്. നിശ്ചിത സമയത്തിന് മുമ്പ് ഈ ലഷ്യത്തിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലകളിൽ നാല് മാസത്തിലൊരിക്കൽ ബി ടു ബി മീറ്റ് സംഘടിപ്പിക്കും. വിള ഇൻഷ്വറൻസ് തുക ഉടൻ നൽകുമെന്നും എം.രാജഗോപാലൻ,പി.പി.സുമോദ്,എ.സി.മൊയ്തീൻ എന്നിവരെ മന്ത്രി അറിയിച്ചു.