സ്വപ്നയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
Thursday 16 March 2023 4:28 AM IST
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിച്ച് കേരളം വിടാൻ താൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന സ്വപ്നാസുരേഷിന്റെ വെളിപ്പെടുത്തലിനെതിരേ കണ്ണൂർ സ്വദേശി വിജേഷ് പിള്ള ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. കണ്ണൂർ യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്താൻ ഡി.ജി.പി അനിൽകാന്ത് ഉത്തരവിട്ടു. ഒത്തുതീർപ്പിന് തയ്യാറായില്ലെങ്കിൽ ജീവന് അപകടമാകുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞിട്ടുണ്ടെന്ന് വിജേഷ് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
അതേസമയം, സ്വപ്നയുടെ പരാതിയിൽ ഐ.പി.സി 506 (കുറ്റകരമായ ഭീഷണി) ചുമത്തി ബംഗളൂരു കൃഷ്ണരാജപുര പൊലീസ് വിജേഷ് പിള്ളയ്ക്ക് എതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഒളിവിലുള്ള വിജേഷിന് വാട്സ്ആപ്പിലൂടെയാണ് സമൻസ് നൽകിയത്.