കൂറ്റൻ പെരുമ്പാമ്പുകളുടെ വാലിൽ പിടിച്ച് യൂട്യൂബർ; പിന്നെ സംഭവിച്ചത് ഇങ്ങനെ, വീഡിയോ വെെറൽ
ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതിൽതന്നെ പാമ്പുകളുടെ വീഡിയോയ്ക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ അമേരിക്കൻ യൂട്യൂബറും റെപ്‌റ്റെെൽ സൂ പ്രീഹിസ്റ്റോറിക് ഇങ്കിന്റെ സ്ഥാപകനുമായ ജെയ് ബ്രൂവർ പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് കൂറ്റൻ പെരുമ്പാമ്പുകളുടെ ദൃശ്യമാണ് ഇതിൽ ഉള്ളത്.
വീഡിയോയിൽ വെള്ളയും കറുപ്പും നിറത്തിലുള്ള രണ്ട് കൂറ്റൻ പെരുമ്പാമ്പുകളെ കാണാൻ കഴിയുന്നു. ഇവ പരസ്പരം പിണഞ്ഞ് നിങ്ങുന്നുണ്ട്. കൂടാതെ ജെയ് രണ്ട് പെരുമ്പാമ്പുകളുടെയും വാലിൽ പിടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
റെറ്റിക്യൂലേറ്റഡ് വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പുകളാണ് ഇതെന്നും തന്റെ കെെവശമുള്ളതിൽ ഏറ്റവും വലിയ പാമ്പുകളാണ് ഇവയെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റും ലെെക്കും നൽകിയത്.