ലോകത്തിലെ ഏറ്റവും അപകടകാരികളായ 20  ഭീകരസംഘടനങ്ങളുടെ പട്ടികയിൽ 12ാമത് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ; ലഷ്കർ  ഇ  തൊയ്ബയ്ക്ക് 16-ാം സ്ഥാനം

Thursday 16 March 2023 2:20 PM IST

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് എന്ന സംഘടന 2022ലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനങ്ങളുടെ പട്ടിക പുറത്തുവിട്ടു. അതിൽ 12-ാം സ്ഥാനത്തിന് വന്നിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യയാണ്. ഈ പട്ടികയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകരസംഘടന ഐസിസ് ആണ്. രണ്ടാം സ്ഥാനം സൊമാലിയയിലെ അൽ-ഷബാബ് എന്ന തീവ്രവാദ സംഘടനയ്ക്കാണ് .

ഇത് കൂടാതെ ഈ പട്ടികയിലുള്ള 20 ഭീകരസംഘടനങ്ങൾ മൂലം മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണവും കൊടുത്തിട്ടുണ്ട്. ഇവർ എത്ര ആക്രമണം നടത്തിയെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ 39 പേരുടെ മരണത്തിന് കാരണമായിട്ടുണ്ട്. പാകിസ്ഥാനിലെ ലഷ്കർ ഇ തൊയ്ബ എന്ന ഭീകരവാദ സംഘടന 16-ാംസ്ഥാനത്താണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസിന്റെ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ തീവ്രവാദ ആക്രമണം നടന്ന രാജ്യങ്ങളുടെ പട്ടികയും ഉണ്ട്. ഇതിൽ ഒന്നാം സ്ഥാനത്ത് വന്ന രാജ്യം പാകിസ്ഥാനാണ്. ഈ പട്ടികയിൽ ഇന്ത്യയുടെ പേരില്ല എന്നതും ശ്രദ്ധയമാണ്. സിറിയയാണ് രണ്ടാം സ്ഥാനത്തുള്ളത്. 2022ലെ ഏറ്റവും മാരകമായ നാല് തീവ്രവാദ ഗ്രൂപ്പുകൾ ഐസിസ്, അൽ-ഷബാബ്, ജെഎൻഐഎം, ബി എൽ എ എന്നിവയാണ്. തീവ്രവാദം ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ രാജ്യങ്ങളിൽ ഒന്നാമത് അഫ്ഗാനിസ്ഥാനാണ്. മാലി, സിറിയ, പാകിസ്ഥാൻ എന്നി രാജ്യങ്ങളും ഈ പട്ടികയിൽ ഉണ്ട്.

2022ൽ തീവ്രവാദം മൂലമുള്ള മരണങ്ങൾ 6,701 ആണ്. എന്നാൽ ഇത് 2015ലെ നിലയേക്കാൾ 35 ശതമാനം കുറവാണ്. തീവ്രവാദ ആക്രമണങ്ങളും കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2021ൽ 5,463 ആയിരുന്നതിൽ നിന്ന് 2022ൽ 3,955 ആയി മാറി.

ലോക സമാധാനത്തിനായി പ്രവർത്തിക്കുന്ന, ഓസ്ട്രേലിയ ആസ്ഥാനമായ സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ്. ഒരു ദശാബ്ദത്തിലേറെയായി അവർ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് ഗ്ലോബൽ ടെററിസം ഇൻഡക്സ്. ഇതിനോടകം ഇവരുടെ റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.

Advertisement
Advertisement