പല്ലാവൂർ- കുനിശേരി റോഡ് നവീകരണം ഏപ്രിലിൽ

Friday 17 March 2023 12:37 AM IST

പാലക്കാട്: ജനങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ യാത്രാ ദുരിതത്തിന് പരിഹാരമായി പല്ലാവൂർ- കുനിശേരി റോഡ് നവീകരിക്കുന്നു. ഏപ്രിൽ ആദ്യവാരം നവീകരണ പ്രവൃത്തികൾ തുടങ്ങും. 2.56 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്.

ഇതിനുള്ള ഭരണാനുമതി സർക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പ്രവൃത്തി തുടങ്ങുന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കും. 22 മുതൽ ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിക്കും. ആർ.ബി.സി രണ്ടാം ഘട്ടപ്രവൃത്തികൾക്കായി സ്ഥലം ഏറ്റെടുക്കൽ ഉടൻ ആരംഭിക്കുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.