ചിത്രപ്പുഴയിൽ മത്സ്യം ചത്തുപൊങ്ങി
Friday 17 March 2023 1:33 AM IST
തൃക്കാക്കര: ചിത്രപ്പുഴയിൽ വടക്കേ ഇരുമ്പനം ഭാഗത്ത് കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തുപൊങ്ങി. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് തീ അണയ്ക്കാൻ ഉപയോഗിച്ച രാസമാലിന്യം കലർന്ന വെളളം കടമ്പ്രയാറിൽ ഒഴുകി എത്തിയതിന്റെ ഫലമായാണ് മത്സ്യക്കുരുതിയെന്ന് പ്രദേശവാസികൾ ആരോപിച്ചു. പുഴയിലെയും കൈവഴിയിലെയും വെള്ളം കറുത്ത നിറത്തിലായിരുന്നു. വെള്ളത്തിൽ തൊട്ടാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായും നാട്ടുകാർ പറഞ്ഞു.