പ്രമുഖരുടെ കൂട്ടഉപവാസം 20ന്

Friday 17 March 2023 1:07 AM IST
പ്രമുഖരുടെ കൂട്ടഉപവാസം 20ന്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്രശ്നത്തി​ൽ പ്രതിഷേധിച്ച് ജനകീയ സമിതി 24 മണിക്കൂർ കൂട്ട ഉപവാസം നടത്തുന്നു. കവികളും സാഹിത്യകാരന്മാരും പൗരപ്രമുഖന്മാരും ഉൾപ്പെടെ 50 ലേറെ പ്രമുഖർ ഉപവാസത്തിൽ പങ്കെടുക്കും.

പ്രമുഖ സാഹിത്യകാരൻ കെ.എൽ. മോഹന വർമ്മ ഉദ്ഘാടനം ചെയ്യും. ആർ.എസ്. ഭാസ്‌ക്കർ, ഫാദർ പോൾ തേലക്കാട്ട്, ഡോ. എം.സി. ദിലീപ് കുമാർ, ഡോ. സെബാസ്റ്റ്യൻ പോൾ, ശ്രീകുമാരി രാമചന്ദ്രൻ, ഡോ. ഗോപിനാഥ് പനങ്ങാട്, ഐ.എസ്. കുണ്ടൂർ, എൻ.ആർ. മേനോൻ, ആർ.കെ. ദാമോദരൻ, ടി.ജി. മോഹൻദാസ്, അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, വെണ്ണല മോഹൻ തുടങ്ങിയവർ പങ്കെടുക്കും. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന സാംസ്‌കാരികസാഹിത്യ സംഘടനകളും സന്നദ്ധസംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉപവാസത്തിൽ പങ്കാളികളാകും.

ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചിസ്‌ക്വയറിൽ 20ന് രാവിലെ 10 ന് ആരംഭിച്ച് 21 രാവിലെ 10ന് സമാപിക്കും.