ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ പദയാത്രകൾ നാളെ മുതൽ

Friday 17 March 2023 12:13 AM IST

പത്തനംതിട്ട : മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയും സംസ്ഥന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായും കോൺഗ്രസ് നടത്തുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ പദയാത്രയുടെ ഭാഗമായി ജില്ലയിൽ നടക്കുന്ന പദയാത്രകൾ നാളെ ആരംഭിക്കും. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും ഓരോ പദയാത്രകൾ ആണ് നാളെ നടക്കുക. രാവിലെ ഏഴിന് തിരുവല്ലയിൽ ബഥേൽ പടിക്കലും 11 ന് റാന്നിയിൽ ഇട്ടിയപ്പാറയിലും 2.30 ന് പത്തനംതിട്ട വലഞ്ചുഴി കൊരട്ടിമുക്കിലും 4 ന് വള്ളിക്കോട് കൈപ്പട്ടൂർ ജംഗ്ഷനിലും 5 ന് അടൂർ കോട്ടമുകൾ ജംഗ്ഷനിൽ നിന്നും പദയാത്രകൾ ആരംഭിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലെയും എല്ലാ ബൂത്തുകളിലും കടന്നുചെല്ലുന്ന തരത്തിലാണ് പദയാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. എൻ.ഷൈലജ്, സതീഷ് ചാത്തങ്കേരി, എ.സുരേഷ് കുമാർ, കെ.ജാസിംകുട്ടി, റിങ്കു ചെറിയാൻ, അഹമ്മദ് ഷാ, അനീഷ് വരിക്കണ്ണാമല, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, റോബിൻ പീറ്റർ, സജി കൊട്ടയ്ക്കാട്, സതീഷ് ബാബു, റെജി താഴമൺ, തോപ്പിൽ ഗോപകുമാർ, എസ്.ബിനു, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, നൗഷാദ് റാവുത്തർ, പ്രസാദ് കുമാർ, ലാലു തോമസ്, പി.ടി.എബ്രഹാം എന്നിവരാണ് ജാഥകൾക്ക് നേതൃത്വം നൽകുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.