ജീവനക്കാർ നേരിടുന്നത് കനത്ത വെല്ലുവിളി : എൻ.ജി.ഒ സംഘ്

Friday 17 March 2023 12:14 AM IST
എൻ.ജി.ഒ സംഘ് പത്തനംതിട്ട ജില്ലാ സമ്മേളനം എൻ.ജി.ഒ സംഘ് സംസ്ഥാന ജോ. സെക്രട്ടറി എ.ഇ.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : സർക്കാരിന്റെ ക്ഷേമ വികസന പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും ഒന്നൊന്നായി കവർന്നെടുക്കുന്ന സർക്കാർ നടപടി വെല്ലുവിളിയാണെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന ജോ. സെക്രട്ടറി എ.ഇ.സന്തോഷ് ആരോപിച്ചു. എൻ.ജി.ഒ സംഘ് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ്.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാസെക്രട്ടറി എ.കെ.ഗിരീഷ്, കെ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് ജി.കണ്ണൻ, കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി കെ.വി.സലികുമാർ, എൻ.ടി.യു ജില്ലാ സെക്രട്ടറി അനിതാ ജി.നായർ, കെ.എസ്.ടി എംപ്ലോയിസ് സംഘ് ജില്ലാ സെക്രട്ടറി എം.കെ.പ്രമോദ്, കേരള വൈദ്യൂതി മസ്ദൂർ സംഘ് ജില്ലാ സെക്രട്ടറി ജി.സുഭാഷ് കുമാർ എന്നിവർ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ ഡോ.എം.എം.ബഷീർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം പി. അനിൽകുമാർ സംഘടനാ ചർച്ചയ്ക്ക് നേതൃത്വം നൽകി. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെകട്ടറി എസ്.രാജേഷ് സമാപന പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി ജി.അനീഷ് സ്വാഗതവും ജില്ലാ ട്രഷറാർ എം.രാജേഷ് കൃതജ്ഞതയും പറഞ്ഞു.