ഒരുകോടി രൂപ ലുലു ഗ്രൂപ്പ് കൈമാറി
Friday 17 March 2023 1:15 AM IST
കൊച്ചി: ബ്രഹ്മപുരത്തെ പ്രതിസന്ധി പരിഹാരത്തിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹായം കൊച്ചി കോർപ്പറേഷന് കൈമാറി. യൂസഫലിയ്ക്ക് വേണ്ടി സെക്രട്ടറി ഇ.എ. ഹാരിസ്, ലുലു കൊമേഴ്‌സ്യൽ മാനേജർ സാദിഖ് കാസിം എന്നിവർ ചേർന്നാണ് മേയർ അഡ്വ.എം.അനിൽ കുമാറിന് ചെക്ക് കൈമാറിയത്. കൊച്ചി നഗരം നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധിയോട് പടപൊരുതാൻ തനിക്കടക്കം ഇത് വലിയ ഊർജം നൽകുമെന്ന് മേയർ പറഞ്ഞു. കൊച്ചി നഗരത്തിന് വേണ്ടി ഒട്ടേറെയാളുകൾക്ക് ഒരുമിച്ച് വരാനുള്ള മഹത്തരമായ തുടക്കം കുറിയ്ക്കുകയാണ് യൂസഫലി ചെയ്തതെന്നും മേയർ കൂട്ടിച്ചേർത്തു.