കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം
Friday 17 March 2023 1:15 AM IST
കളമശേരി: കളമശേരിയിലെ കോൺഗ്രസ് പ്രവർത്തകരുടെ ചിരകാല അഭിലാഷമായ കോൺഗ്രസ് ഓഫീസിന് ടി.വി.എസ്. കവലയ്ക്ക് സമീപം ഡി. സി. സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കെ. പി. സി. സി. ജനറൽ സെക്രട്ടറി ബി .എ. അബ്ദുൾ മുത്തലിബ് കോൺഗ്രസ് പതാക ഉയർത്തി. പ്രിയദർശിനി ഭവൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ജലീൽ പാമങ്ങാടൻ അദ്ധ്യക്ഷനായി. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പി. എം. നജീബ്, ഡി.സി.സി. ജനറൽ സെക്രട്ടറി ജോസഫ് ആന്റണി, നഗരസഭ ചെയർപേഴ്സൺ സീമാ കണ്ണൻ, പി. എം. ബീരാക്കുട്ടി, മധു പുറക്കാട്ട്, അൻവർ ഞാക്കട, റസീഫ് അടമ്പയിൽ, ടി .കെ. കുട്ടി, എ. കെ. ബഷീർ, എം. എ. വഹാബ്, മുഹമ്മദ് കുഞ്ഞ് വെള്ളയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.