ദ്വിദിന ദേശീയ ശിൽപ്പശാല

Friday 17 March 2023 1:20 AM IST
നുവാൽസിൽ നടക്കുന്ന ദ്വിദിന ശില്പശാല ആക്ടിംഗ് വൈസ് ചാൻസലർ റിട്ട.ജസ്റ്റിസ് സിരിജഗൻ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിലെ നിയമ ഉദ്യോഗസ്ഥർക്കായി നുവാൽസിൽ നടക്കുന്ന ദ്വിദിന ദേശീയ പരിശീലന ശിൽപ്പശാല ആക്ടിങ് വൈസ് ചാൻസലർ റിട്ട. ജസ്റ്റിസ് എസ്. സിരിജഗൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് നിയമ അവബോധം ഉണ്ടായിരിക്കേണ്ടത് അവരുടെ കാര്യക്ഷമത വർധിപ്പിക്കാൻ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഫ്. സി. ഐ. ജനറൽ മാനേജർ ( ലോ ) ജോർജ് കുര്യാക്കോസ് , പ്രൊഫ . മിനി. എസ് , അരുൺ കുമാർ .എസ് എന്നിവർ സംസാരിച്ചു. ഇന്ന് നടക്കുന്ന സമാപന യോഗത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനിൽ തോമസ് പങ്കെടുക്കും.