നടി കേസ്: ബാലചന്ദ്രകുമാറിനെ വിസ്തരിച്ചു
Friday 17 March 2023 2:28 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരം വീഡിയോ കോൺഫറൻസിംഗ് മുഖേന ഇന്നലെ നടത്തി. തിരുവനന്തപുരം ജില്ലാ കോടതിയിലെത്തിയാണ് ബാലചന്ദ്രകുമാർ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ വിസ്താരത്തിൽ പങ്കെടുത്തത്. ആരോഗ്യപരമായ കാരണങ്ങളാൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് വീഡിയോ കോൺഫറൻസിംഗ് അനുവദിച്ചത്.
ഇന്നലെ പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരമാണ് നടന്നത്. കേസിലെ മുഖ്യപ്രതി പൾസർ സുനിയും നടൻ ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.