അതിരൂപത ഭൂമിയിടപാട്: സുപ്രീംകോടതി വിധി ഇന്ന്

Friday 17 March 2023 3:29 AM IST

ന്യൂഡൽഹി : എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസ് അന്വേഷണം റദ്ദാക്കണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യത്തിലും, ക്രിസ്‌ത്യൻ പള്ളികളുടെ ആസ്‌തികൾ വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി പരാമർശത്തിനെതിരെ താമരശേരി-ബത്തേരി രൂപതകൾ സമർപ്പിച്ച ഹർ‌ജികളിലുമാണ് കോടതി വിധി പറയുന്നത്.