കെ.പി.സി.ടി.എ: അരുൺ കുമാർ പ്രസിഡന്റ്‌

Friday 17 March 2023 2:41 AM IST

കോഴിക്കോട്: യു.ജി.സി മാനദണ്ഡമനുസരിച്ച് പ്രൊഫസർ,അസോസിയേറ്റ് പ്രൊഫസർ തസ്തികകൾക്ക് നിഷ്കർഷിക്കപ്പെട്ട സേവന വ്യവസ്ഥകൾ കേരളത്തിൽ നടപ്പിലാക്കണമെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

രണ്ട് ദിവസമായി കോഴിക്കോട് സ്പാൻ ഹോട്ടലിൽ നടന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

പ്രൊഫ.ആർ.അരുൺകുമാറിനെ (കൊല്ലം)പ്രസിഡന്റായും ഡോ.പ്രേമചന്ദ്രൻ കീഴോത്തിനെ (കണ്ണൂ ർ)ജനറൽ സെക്രട്ടറിയായും പ്രൊഫ.റോണി ജോർജിനെ (കോട്ടയം)ട്രഷററായും തെരഞ്ഞെടുത്തു. ഡോ.ജോ പ്രസാദ് മാത്യു (കോട്ടയം ),ഡോ.ബിജു ജോൺ. എം(തൃശൂർ)(വൈസ് പ്രസിഡന്റുമാർ), ഡോ.ടി.കെ.ഉമർ ഫാറൂഖ് (കോഴിക്കോട് ),ഡോ.എബ്ര ഹാം (ആലപ്പുഴ)( സെ ക്രട്ടറിമാർ) എന്നിവരുമാണ് മറ്റ് ഭാരവാഹികൾ.