ജല ബഡ്ജറ്റ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തും: മന്ത്രി
Friday 17 March 2023 2:46 AM IST
തിരുവനന്തപുരം: മാർച്ച് 22ന് ലോക ജലദിനത്തിൽ ജലബജറ്റ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താനാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു.ഹരിത കേരള മിഷന്റെ ഭാഗമായി 15ബ്ലോക്ക് പഞ്ചായത്തുകളിലും അവയുടെ പരിധിയിൽ വരുന്ന 94ഗ്രാമപഞ്ചായത്തുകളിലും ജലബജറ്റിനായുള്ള പ്രവർത്തനം ഏറ്റെടുത്തിരുന്നു.രാജ്യത്ത് തദ്ദേശസ്ഥാപന പ്രദേശത്ത് സമഗ്രമായ ജലബജറ്റ് തയ്യാറാക്കുന്നത് ആദ്യമായാണ്.ജല ലഭ്യതയേയും ജല ഉപയോഗത്തേയും താരതമ്യത്തിലൂടെ ജലമിച്ചമാണോ ജല കമ്മിയാണോ ഉണ്ടാകുന്നതെന്ന് പരിശോധിച്ച് കമ്മിയാണെങ്കിലത് പരിഹരിക്കാനുള്ള നടപടികളും ആസൂത്രണം ചെയ്യും.