കേരള സർവകലാശാല ടൈംടേബിൾ

Friday 17 March 2023 1:49 AM IST

തിരുവനന്തപുരം: കേരള സർവകലാശാല മാർച്ച് 22ന് ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റർ ബി.എഡ് (2019 സ്‌കീം റെഗുലർ-എസ്.എൽ.സി.എം, 2019 സ്‌കീം സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

മൂന്നാം സെമസ്​റ്റർ ബി.പി.എ (ഡാൻസ്) പ്രാക്ടിക്കൽ പരീക്ഷ 21,22 തീയതികളിൽ സ്വാതി തിരുനാൾ സംഗീത കോളേജിൽ രാവിലെ 10 മുതൽ നടത്തും.

ഏഴാം സെമസ്​റ്റർ ബി.ടെക് സപ്ലിമെന്ററി പരീക്ഷ ഡിസംബർ 2022 (2008 സ്‌കീം,2013 സ്‌കീം ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഏപ്രിൽ നാലിന് ആരംഭിക്കുന്ന ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ (റെഗുലർ, സപ്ലിമെന്ററി &മേഴ്സി ചാൻസ്) ബി.കോം(റെഗുലർ &സപ്ലിമെന്ററി) ബി.ബി.എ (റെഗുലർ &സപ്ലിമെന്ററി) എൽ.എൽ.ബി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് &ലി​റ്ററേച്ചർ ഓഗസ്​റ്റ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മാർച്ചിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്.ഡബ്ല്യു ഡിസാസ്​റ്റർ മാനേജ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തുന്ന നാലാം സെമസ്​റ്റർ എം.ബി.എ (വിദൂര വിദ്യാഭ്യാസം-റെഗുലർ 2019 അഡ്മിഷൻ &സപ്ലിമെന്ററി -2018 അഡ്മിഷൻ)പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ 17ന് തുടങ്ങും.പിഴകൂടാതെ 25വരെയും 150പിഴയോടെ 29വരെയും 400രൂപ പിഴയോടെ 31വരെയും അപേക്ഷിക്കാം.

ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസിന്റെ പ്രാക്ടിക്കൽ പരീക്ഷ 23മുതൽ 28വരെ അതത് കോളേജിൽ നടത്തും.

നാലാം സെമസ്​റ്റർ ബി.ടെക് നവംബർ 2022പ്രാക്ടിക്കൽ പരീക്ഷകൾ 24 ന് കാര്യവട്ടം യൂണവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.