യു.പി.ഐ പേയ്മെന്റുകളിൽ ശ്രദ്ധിക്കണമെന്ന് പൊലീസ്
Friday 17 March 2023 2:53 AM IST
തിരുവനന്തപുരം: യു.പി.ഐ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് പൊലീസ്. യു.പി.ഐ നമ്പർ തെറ്റായി രേഖപ്പെടുത്തുന്നതിനാലാണ് പണം നഷ്ടമാവുന്നത്.നമ്പർ കൃത്യമാണെന്ന് ഉറപ്പാക്കണം. യു.പി.ഐ നമ്പർ തെറ്റായി രേഖപ്പെടുത്തിയതിനാൽ അന്യസംസ്ഥാനക്കാരന്റെ അക്കൗണ്ടിലേക്ക് പണം നഷ്ടമായത് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഏറെ പണിപ്പെട്ടാണെങ്കിലും പണം നഷ്ടമായ ആളെ സഹായിക്കാനായെന്നും പൊലീസ് പറഞ്ഞു.