കെ.എസ്.ആർ.ടി.സിയിലെ ശമ്പളം തീർത്തു നൽകി
Friday 17 March 2023 12:02 AM IST
തിരുവനന്തപുരം: ഫെബ്രുവരിയിലെ ശമ്പളത്തിന്റെ രണ്ടാം ഗഡു കെ.എസ്.ആർ.ടി.സി ഇന്നലെ വിതരണം ചെയ്തു.
സർക്കാർ നൽകിയ 30 കോടി രൂപയും കെ.എസ്.ആർ.ടി.സിയുടെ പക്കലുണ്ടായിരുന്ന 10 കോടിയും ചേർത്താണ് ശമ്പളം നൽകിയത്. 18ന് പണിമുടക്ക് സംബന്ധിച്ച് തൊഴിലാളി സംഘടനകൾ അന്തിമ തീരുമാനമെടുക്കാനിരിക്കെയാണ് ശമ്പളം ലഭിച്ചത്.