കോൺഗ്രസ്സിൽ ശക്തിപ്പെട്ട് 'എം.പി കോക്കസ് ' ഗ്രൂപ്പ്

Friday 17 March 2023 12:04 AM IST

കണ്ണൂർ: വിശദീകരണം ചോദിച്ച കെ.പി.സി.സി നേതൃത്വത്തെ വരച്ച വരയിൽ നിറുത്തി സമവായ ചർച്ചയിലേക്ക് എത്തിച്ച എം.കെ. രാഘവനും കെ. മുരളീധരനും ചേർന്ന്,കോൺഗ്രസ്സിൽ 'എം.പി. കോക്കസ് ' ശക്തിപ്പെടുത്തുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണിത്..ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ തങ്ങൾക്കൊപ്പം നിൽക്കുന്നവർക്ക് സീറ്റ് ലഭിക്കില്ലെന്ന ആശങ്കയും നീക്കത്തിനു പിന്നിലുണ്ട്.

ശശി തരൂർ എം.പി, മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുൾപ്പടെയുള്ളവരുടെ അനുഗ്രഹാശിസ്സുകളോടെയാണ് പുതിയ കരുനീക്കങ്ങൾക്ക് തുടക്കം.സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുല്ലപ്പള്ളിയുമായി ചർച്ചനടത്താൻ കോഴിക്കോട് ഡി.സി.സി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. .. ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ. സുധാകരന്റെ തട്ടകമായ കണ്ണൂരിൽ ഉൾപ്പടെ സ്ഥാനാർത്ഥി നിർണയത്തിൽ നിർണായക ശബ്ദമാവുകയാണ് ഇവരുടെ ലക്ഷ്യം. കോൺഗ്രസ്സിൽ ഇനി ഗ്രൂപ്പില്ലെന്ന് കെ. സുധാകരൻ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതു മുതൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെ.സുധാകരന്റെ നേതൃത്വത്തിൽ കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ എന്നിവരുടെ പിന്തുണയോടെ ഗ്രൂപ്പില്ലാ ഗ്രൂപ്പ് ശക്തിപ്പെടുന്നു.അതിനിടെയാണ്, എം.കെ.രാഘവന്റെ നേതൃത്വത്തിലുള്ള പുതിയ ഗ്രൂപ്പ് സമവാക്യം.

പരസ്യ പ്രസ്താവനക്കെതിരെ എം.കെ.രാഘവൻ, കെ.മുരളീധരൻ എന്നിവർക്ക് വിശദീകരണ നോട്ടീസ് നൽകാൻ തീരുമാനിച്ചതിൽ കെ. സുധാകരനോടും, വി.ഡി. സതീശനോടുമുള്ള എതിർപ്പും പുതിയ കോക്കസിന് കാരണമായി.എ.ഐ.സി.സി നേതൃത്വം ഇടപെട്ടതോടെയാണ്, സംസ്ഥാന നേതൃത്വം വിശദീകരണം ചോദിച്ചത് തെറ്റായിപ്പോയെന്ന രീതിയിലേക്ക് എത്തിയത്. സ്ഥിതിഗതികൾ മാറിമറിഞ്ഞത് ,കോൺഗ്രസ് പുന:സംഘടനയിലും പ്രതിഫലിച്ചേക്കും.പുന:സംഘടനയിൽ കെ. സുധാകരന് പൂർണാധികാരം നൽകില്ലെന്നും, അന്തിമ തീരുമാനത്തിന് പ്രത്യേക സമിതി വരുമെന്നുമാണ് സൂചന.എം. പിമാരും സമിതിയുടെ ഭാഗമായേക്കും. ഇത് സംബന്ധിച്ച് ഗ്രൂപ്പ് നേതാക്കളുമായി അടുത്തയാഴ്ച ചർച്ച നടത്തും.

നി​യ​മ​സ​ഭ​യി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ക​ശാ​പ്പ്:​ ​സു​ധാ​ക​രൻ

ആ​ല​പ്പു​ഴ​:​ ​നി​യ​മ​സ​ഭ​യി​ൽ​ ​ജ​നാ​ധി​പ​ത്യ​ത്തെ​ ​അ​റു​കൊ​ല​ ​ചെ​യ്യു​ക​യാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​ആ​രോ​പി​ച്ചു. കൊ​ല്ല​പ്പെ​ട്ട​ ​ടി​​.​പി​​.​ ​ച​ന്ദ്ര​ശേ​ഖ​ര​ന്റെ​ ​ഭാ​ര്യ​യു​ടെ​ ​കൈ​ ​ഒ​ടി​ച്ചു.​ ​ഇ​ത് ​കേ​ര​ളം​ ​ക്ഷ​മി​ക്കി​ല്ല.​ ​സ്വ​പ്ന​ ​സു​രേ​ഷി​നെ​തി​രെ​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​മാ​ന​ന​ഷ്ട​ത്തി​ന് ​പ​രാ​തി​ ​ന​ൽ​കി.​ ​സ്വ​പ്ന​ ​പ​റ​യു​ന്ന​ത് ​ശ​രി​യാ​യ​തു​ ​കൊ​ണ്ടാ​ണ് ​പി​ണ​റാ​യി​ ​കേ​സി​ന് ​പോ​കാ​ത്ത​ത്.​ ​എം.​വി.​ഗോ​വി​ന്ദ​ന്റെ​ ​മ​ടി​യി​ൽ​ ​ക​ന​മി​ല്ല.​ ​കോ​ൺ​ഗ്ര​സി​ൽ​ ​പു​നഃ​സം​ഘ​ട​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്.​ ​അ​ത് ​പ​രി​ഹ​രി​ച്ചു​വ​രി​ക​യാ​ണ്.​ ​പ​ത്തോ​ ​പ​തി​ന​ഞ്ചോ​ ​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​പൂ​ർ​ത്തി​യാ​കും.​ ​പാ​ർ​ട്ടി​ ​പു​നഃ​സം​ഘ​ട​ന​യി​ൽ​ ​ഗ്രൂ​പ്പു​ക​ൾ​ക്ക് ​സ്ഥാ​ന​മി​ല്ല.​ ​ത​നി​ക്കെ​തി​രെ​ ​എം.​പി​മാ​ർ​ ​പ​രാ​തി​ ​ന​ൽ​കി​യെ​ന്ന​ ​വാ​ർ​ത്ത​യെ​ക്കു​റി​ച്ച് ​എ.​ഐ.​സി.​സി​യോ​ട് ​ചോ​ദി​ക്ക​ണ​മെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.