സ്കൂൾ വാർഷികം
Friday 17 March 2023 12:06 AM IST
ചെങ്ങന്നൂർ : ഗവ.ജെ.ബി.എസ് മംഗലം സ്കൂളിന്റെ 110-ാ മത് വാർഷികാഘോഷം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ എ.കെ പ്രസന്നൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ വാർഡ് കൗൺസിലർ ലതിക രഘു പഠനോത്സവവും 'വളരാം വായനയ്ക്കൊപ്പം' പദ്ധതി സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജി.കൃഷ്ണകുമാറും ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലേക്കുള്ള പുതിയ പ്രവേശനത്തിന് ബി.പി.സി ചുമതല വഹിക്കുന്ന പ്രവീൺ വി .നായർ തുടക്കംകുറിച്ചു. വാർഡ് കൗൺസിലർ ജോസ് എബ്രഹാം, മുൻ വാർഡ് കൗൺസിലർ സാജൻ ശാമുവേൽ, വികസന സമിതി അംഗം ഗോപിനാഥൻ നായർ, എം.എൻ രവീന്ദ്രൻ, ജിഷ വി രാജൻ, ജിനു മോൾ പി.ഒ എന്നിവർ പ്രസംഗിച്ചു.