ലൈഫ് മിഷൻ‌: വസതിയിൽ ചർച്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

Friday 17 March 2023 12:06 AM IST

തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി റെഡ്ക്രസന്റ് എന്ന് വിദേശസ്ഥാപനത്തിൽ നിന്നു സഹായംസ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റ് ജീവനക്കാരുമായി ഔദ്യോഗിക വസതിയിൽ ചർച്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. റെഡ്ക്രസന്റ് എന്ന വിദേശസ്ഥാപനത്തിൽ നിന്ന് ലൈഫ് മിഷൻ സഹായം സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഫ്ലാറ്റിന്റെ നിർമ്മാണ കരാർ യൂണിടാക് കമ്പനിക്ക് നൽകാനായി തീരുമാനമെടുത്തിട്ടില്ല. റെഡ്ക്രസന്റുമായി ലൈഫ് മിഷൻ എം.ഒ.യു ഒപ്പുവച്ചിട്ടില്ല. എന്നാൽ ഭവനസമുച്ചയത്തിന്റെ പ്ലാൻ യൂണിടാക് എന്ന സ്ഥാപനം ലൈഫ് മിഷന് സമർപ്പിച്ചിരുന്നു. അത് ലൈഫ് മിഷൻ മാനദണ്ഡങ്ങൾ പ്രകാരവും സ്പെസിഫിക്കേഷൻ അനുസരിച്ചാണെന്നും പരിശോധിച്ച് ലൈഫ് മിഷൻ യു.എ.ഇ റെഡ്ക്രസന്റിന് അംഗീകാരം നൽകിയിരുന്നു. ലൈഫ് മിഷൻ നേരിട്ട് നടപ്പാക്കുന്ന പൈലറ്റ് ഭവനസമുച്ചയത്തിന്റെ തൃശൂർ ഉൾപ്പെടെ ഏഴു ജില്ലകളിലെ കൺസൾട്ടന്റായി ഹാബിറ്റാറ്റിനെ തിരഞ്ഞെടുത്തിരുന്നു. കെട്ടിടനിർമ്മാണത്തിന് ഹാബിറ്റാറ്റുമായി കരാറില്ല. പ്രീഫാബ് ടെക്നോളജിയിൽ പരിജ്ഞാനമില്ല എന്ന കാരണത്താൽ തുടരുവാൻ താല്പര്യമില്ലെന്നറിയിച്ച് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് കത്തുനൽകുകയും തുടർന്ന് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തെന്നും മന്ത്രി പറഞ്ഞു.

ലൈ​ഫ് ​കോ​ഴ​:​മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം​ ​ചെ​യ്യ​ണ​മെ​ന്ന് അ​നി​ൽ​ ​അ​ക്കര

തൃ​ശൂ​ർ​ ​:​ ​ലൈ​ഫ് ​മി​ഷ​ൻ​ ​കോ​ഴ​യി​ട​പാ​ടി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​ചോ​ദ്യം​ ​ചെ​യ്യ​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​അ​നി​ൽ​ ​അ​ക്ക​ര​ ​സി.​ബി.​ഐ​ക്ക് ​പ​രാ​തി​ ​ന​ൽ​കി.​ ​ഇ​ട​പാ​ട് ​സം​ബ​ന്ധി​ച്ച് ​ലൈ​ഫ് ​മി​ഷ​ൻ​ ​സി.​ഇ.​ഒ​ ​ത​ദ്ദേ​ശ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ക്ക് ​കൈ​മാ​റി​യ​ ​ക​ത്തു​ൾ​പ്പെ​ടെ​യു​ള്ള​ ​രേ​ഖ​ക​ൾ​ ​സ​ഹി​ത​മാ​ണ് ​പ​രാ​തി. എം.​ശി​വ​ശ​ങ്ക​റി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ ​ഘ​ട്ട​ത്തി​ൽ​ ​ഇ.​ഡി​ ​കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​റി​മാ​ൻ​ഡ് ​റി​പ്പോ​ർ​ട്ടും​ ​കൈ​മാ​റി.​ ​ലൈ​ഫ് ​മി​ഷ​ൻ​ ​ഇ​ട​പാ​ടി​ലെ​ ​ഗൂ​ഢാ​ലോ​ച​ന​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ങ്കാ​ളി​യാ​ണെ​ന്ന് ​തെ​ളി​യി​ക്കു​ന്ന​താ​ണ് ​രേ​ഖ​ക​ളെ​ന്നും​ ,​ഈ​ജി​പ്ഷ്യ​ൻ​ ​പൗ​ര​ൻ​ ​ഖാ​ലി​ദ് ​ക​ട​ത്തി​യ​ ​ഡോ​ള​ർ​ ​മു​ഖ്യ​മ​ന്ത്രി​ക്കു​ൾ​പ്പെ​ടെ​ ​ല​ഭി​ച്ച​ ​അ​ഴി​മ​തി​പ്പ​ണ​മാ​ണെ​ന്നും​ ​പ​രാ​തി​യി​ൽ​ ​ആ​രോ​പി​ക്കു​ന്നു.​വി​ദേ​ശ​ ​നാ​ണ​യ​ ​വി​നി​മ​യ​ ​ച​ട്ട​ത്തി​ന് ​പു​റ​മെ​ ​അ​ഴി​മ​തി​ ​നി​രോ​ധ​ന​ ​നി​യ​മ​പ്ര​കാ​ര​വും​ ​കേ​സെ​ടു​ക്ക​ണം.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ചോ​ദ്യം​ ​ചെ​യ്ത് ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ച്ച് ​സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും​ ​അ​നി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.