സുവനീർ പ്രകാശനവും അദ്ധ്യാപകന് യാത്രയയപ്പും

Friday 17 March 2023 12:07 AM IST
സുവനീർ പ്രകാശനം

കുറ്റ്യാടി: വടയം നടുപ്പൊയിൽ യു.പി സ്കൂൾ എഴുപത്തി ഒന്നാം വാർഷികവും വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ സി.സജീവന് യാത്രയയപ്പും 18 വൈകിട്ട് അഞ്ചിന് നടക്കും. വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ മുഖ്യപ്രഭാഷണവും സുവനീർ പ്രകാശനവും നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, എ.ഇ.ഒ ബിന്ദു, സ്കൂൾ മാനേജർ ശശി മഠപ്പറമ്പത്ത് തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് ഏഴിന് നൃത്തസന്ധ്യ, സംഗീത ശിൽപ്പം, മെഗാഷോ തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. വാർത്താ സമ്മേളനത്തിൻ സ്കൂൾ മാനേജർ ശശി മഠപ്പറമ്പത്ത്, പി.ടി.എ പ്രസിഡന്റ് എൻ.കെ മുസ്തഫ, അദ്ധ്യാപകരായ കെ.പ്രമോദ്, ടി.വേണുഗോപാൽ, പി.പി.കുഞ്ഞമ്മദ് എന്നിവർ പറഞ്ഞു.