ഇന്നസെന്റ് വെന്റിലേറ്ററിൽ

Friday 17 March 2023 12:07 AM IST

കൊച്ചി: എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെന്റിന്റെ ആരോഗ്യനില മോശമായി. ഇപ്പോൾ വെന്റിലേറ്ററിലാണ് അദ്ദേഹം. രണ്ടാഴ്ച മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രി​യി​ൽ പ്രവേശി​പ്പി​ച്ചത്. നി​ല മെച്ചപ്പെട്ടതി​നെ തുടർന്ന് മുറി​യി​ലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ചയാണ് വീണ്ടും ഐ.സി​.യുവി​ലേക്ക് മാറ്റി​യത്.