ജി.ദേവരാജൻ അനുസ്മരണം

Friday 17 March 2023 12:13 AM IST

കോന്നി: ഇന്ത്യൻ പീപ്പിൾസ് തിയേറ്റർസ് അസോസിയേഷൻ (ഇപ്റ്റ) കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജി.ദേവരാജൻ അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എ.ദീപകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ കോന്നി ലോക്കൽ കമ്മിറ്റി സെക്രട്ടറി റെജി ചെങ്കിലെത്ത് അദ്ധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ കോന്നിയൂർ ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ചിറ്റാർ ആനന്ദൻ, സി.പി.ഐ കോന്നി താഴം ലോക്കൽ സെക്രട്ടറി സി.കെ.ശാമുവേൽ, ഹരികുമാർ, ഉണ്ണികൃഷ്ണൻ, ശിവകുമാർ, ബെന്നി വർഗീസ്, തുളസിധരൻ നായർ തുടങ്ങിയവർ സംസാരിച്ചു. ആദിത്യ ജയൻ, കോന്നിയൂർ വിജയകുമാർ, സുരേഷ് കുമാർ ഐരവൺ, അതീന്ദ്ര രാജ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.