മരമുത്തശ്ശിക്ക് സ്‌നേഹാദരം
Friday 17 March 2023 12:13 AM IST
കോഴിക്കോട് : അന്താരാഷ്ട്ര വനദിനാചരണത്തിന്റെ ഭാഗമായി വനം-വന്യജീവി വകുപ്പ് തളിക്ഷേത്രത്തിന് മുന്നിലെ 170 വർഷം പഴക്കമുള്ള അരയാൽ മരത്തിന് സ്‌നേഹാദരവ് നൽകി. കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി അസി.കൺസർവേറ്റർ സത്യപ്രഭയും തളി ദേവസ്വം മാനേജർ പി.എം മനോജും ചേർന്ന് വൃക്ഷത്തെ ആദരിച്ചു. കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെയും പരിസ്ഥിതി സംരക്ഷണ സമിതിയുടെയും തളി ദേവസ്വത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ നജ്മൽ അമീൻ എം.എൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബൈജു.കെ.കെ, ദിദീഷ്.കെ, പരിസ്ഥിതി സംരക്ഷണ സമിതി സെക്രട്ടറി കെ.വി.ഗോപീകൃഷ്ണൻ, ട്രഷറർ ജയകൃഷ്ണൻ മാങ്കാവ്, ക്ഷേത്രം ട്രസ്റ്റ് പ്രതിനിധി അഡ്വ.ഗോവിന്ദ് ചന്ദ്രശേഖർ എന്നിവർ പ്രസംഗിച്ചു.