സെബിയുടെ നടപടി: പ്രവർത്തനത്തെ ബാധിക്കില്ലെന്ന് പതഞ്ജലി

Friday 17 March 2023 2:16 AM IST

ന്യൂ​ഡ​ൽ​ഹി​:​ സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)​ യുടെ നിർദേശ പ്രകാരം പ​ത​ഞ്ജ​ലി​ ​ഗ്രൂ​പ്പ് ​സ്ഥാ​പ​ന​മാ​യ​ ​പ​ത​ഞ്ജ​ലി​ ​ഫു​ഡ്‌​സി​ന്റെ​ ​പ്രൊ​മോ​ട്ട​ർ​മാ​രു​ടെ​ ​ഓ​ഹ​രി​ക​ൾ​ ​മ​ര​വി​പ്പി​ച്ച​ ​ നടപടി ക​മ്പ​നി​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ത്തെ​ ​ബാ​ധി​ക്കി​ല്ലെ​ന്ന് ​പ​ത​ഞ്ജ​ലി​ ​ഗ്രൂ​പ്പ്.​ ​ പ​ത​ഞ്ജ​ലി​ ​ഫു​ഡ്‌​സ് ​ലി​മി​റ്റ​ഡ് ​(​നേ​ര​ത്തെ​ ​രു​ചി​ ​സോ​യ​ ​ഇ​ൻ​ഡ​സ്ട്രീ​സ് ​)​​​ ​പ​ബ്ലി​ക് ​ഷെ​യ​ർ​ഹോ​ൾ​ഡിം​ഗ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ക്കു​ന്ന​തി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ട​തി​ന് ​പ​ത​ഞ്ജ​ലി​ ​ആ​യു​ർ​വേ​ദ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ ​പ്രൊ​മോ​ട്ട​ർ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ഓ​ഹ​രി​ക​ൾ​ ​സെ​ബി​ ​മ​ര​വി​പ്പ​ച്ച​ത്.​ ​ലി​സ്റ്റ് ​ചെ​യ്ത​ ​സ്ഥാ​പ​ന​ത്തി​ന് 25​ ​ശ​ത​മാ​നം​ ​മി​നി​മം​ ​പ​ബ്ലി​ക് ​ഷെ​യ​ർ​ഹോ​ൾ​ഡിം​ഗ് ​(​എം.​പി.​എ​സ്)​ ​ സെബി നി​ർ​ബ​ന്ധ​മാ​ക്കു​ന്നു​ണ്ട്.​ ​പ​ബ്ലി​ക് ​ഷെ​യ​ർ​ഹോ​ൾ​ഡിം​ഗ് ​നേ​ടു​ന്ന​തി​ന് ​ക​മ്പ​നി​യു​ടെ​ ​പ്രൊ​മോ​ട്ട​ർ​മാ​ർ​ ​പൂ​ർ​ണ​മാ​യി​ ​പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും​ ​ഇ​തി​നാ​യി​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ക്കു​ന്നു​ണ്ടെ​ന്നും​ ​പി.​എ​ഫ്.​എ​ൽ​ ​അ​റി​യി​ച്ചു.​ ​അ​ടു​ത്ത​ ​കു​റ​ച്ച് ​മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​നി​ർ​ബ​ന്ധി​ത​ ​എം.​പി.​എ​സ് ​നേ​ടാ​നാ​കു​മെ​ന്ന് ​ഉ​റ​പ്പു​ണ്ടെ​ന്ന് ​പ​ത​ഞ്ജ​ലി​ ​അ​റി​യി​ച്ചു. 2022​ ​മാ​ർ​ച്ചി​ൽ​ ​എ​ഫ്.​പി.​ഒ.​ ​പു​റ​ത്തി​റ​ക്കി​ ​എം.​പി.​എ​സ്.​ 19.18​ ​ശ​ത​മാ​ന​മാ​യി​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​ എം​പി​എ​സ് ​നേ​ടു​ന്ന​തി​ന് ​ക​മ്പ​നി​യു​ടെ​ ​പൊ​തു​ ​ഓ​ഹ​രി​ ​പ​ങ്കാ​ളി​ത്തം​ 5.82​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കേ​ണ്ട​തു​ണ്ട്.​ ​പ്രൊ​മോ​ട്ട​ർ​മാ​രു​ടെ​ ​ഇ​ക്വി​റ്റി​ ​ഷെ​യ​റു​ക​ൾ​ ​ഇ​തി​ന​കം​ ​ത​ന്നെ​ ​ലോ​ക്ക് ​ഇ​ൻ​ ​ചെ​യ്‌​തി​ട്ടു​ണ്ടെ​ന്നും​ ​അ​തു​കൊ​ണ്ട് ​ക​മ്പ​നി​യു​ടെ​ ​പ്ര​വ​ർ​ത്ത​നെ​ത്തെ​ ​സ്വാ​ധീ​നി​ക്കി​ല്ലെ​ന്നും​ ​പ​ത​‍​ഞ്ജ​ലി​ ​അ​റി​യി​ച്ചു.