ലൈബ്രറി കൗൺസിൽ ജില്ലാ സെമിനാർ നാളെ

Friday 17 March 2023 12:16 AM IST

പത്തനംതിട്ട : ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവോത്ഥാന കേരളത്തിലെ സമകാലിക വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാർ നാളെ പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജ് ഒാഡിറ്റോറിയത്തിൽ നടക്കും. അഡ്വ.കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം അജിത്ത് കൊളാടി പ്രബന്ധം അവതരിപ്പിക്കും. സെമിനാറിനോട് അനുബന്ധിച്ച്‌ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാന നാടകോത്സവത്തിൽ മികച്ച ബാലനടിയായി തെരഞ്ഞെടുക്കപ്പെട്ട ചൈത്രലക്ഷ്മിയെ ആദരിക്കും. വിവിധ വായന മത്സരങ്ങളിലെ ജില്ലാതല വിജയികൾക്കുള്ള സമ്മാനദാനം കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ നിർവഹിക്കും.