ഓസ്‌കാർ താരങ്ങൾക്ക് ടോംയാസിന്റെ സമ്മാനം

Friday 17 March 2023 2:17 AM IST

തൃശൂർ: ഓസ്കാർ അവാർഡ് ലഭിച്ച ഹ്രസ്വചിത്രം ദി എലിഫന്റ് വിസ്പറേഴ്സിലുടെ ലോകത്തിന്റെ മനം കവർന്ന ബൊമ്മൻ,​ ബെല്ലി ദമ്പതികൾക്ക് ടോംയാസ് പരസ്യ ഏജൻസി ഒരുലക്ഷം രൂപ സമ്മാനം നൽകുന്നു. തമിഴ്‌നാട്ടിലെ മുതുമല കടുവ സങ്കേതത്തിലുള്ള ആനപരിശീനല കേന്ദ്രത്തിലെ പാപ്പാൻ ബൊമ്മനെയും സഹായിയായ ഭാര്യ ബെല്ലിയെയും കുറിച്ചുള്ള ദ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഹ്രസ്വചിത്രത്തിനാണ് ഇത്തവണ ഓസ്‌കാർ പുരസ്‌കാരം ലഭിച്ചത്. മാർച്ച് 26ന് മുതുമലയിലെത്തി ടോംയാസ് ഉടമ തോമസ് പാവറട്ടി സമ്മാനം കൈമാറും.