റെക്കോഡിനരികെ സ്വർണവില

Friday 17 March 2023 2:18 AM IST

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്ന് റെക്കോഡ് വിലയ്ക്ക് അരികെയെത്തി. പവന് 400 രൂപ വർദ്ധിച്ച് ഇന്നലെ ഒരു പവൻ സ്വർണം 42,840 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ഫെബ്രുവരി രണ്ടിന് ആണ് സംസ്ഥാനത്ത് സ്വർണ വില ഏറ്റവും ഉയരങ്ങളിൽ എത്തിയത്. പവന് 42,880 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയ വില. ഇതോടെ ചരിത്രത്തിൽ രേഖപ്പെടുത്തിയ രണ്ടാമത്തെ വിലയിലാണ് സ്വർണ വില എത്തി നിൽക്കുന്നത്. വെറും 40 രൂപയുടെ വ്യത്യാസമാണ് റെക്കോഡ് വിലയിൽനിന്നും കുറവുള്ളത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 5355 രൂപയാണ് വില. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 42,440 രൂപയായിരുന്നു വില. അതേസമയം ആഗോള സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വെള്ളിവിലയിൽ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒരു ഗ്രാം വെള്ളിക്ക് 72.20 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്, 8 ഗ്രാം വെള്ളി ഇന്ന് 581.60 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.