നോർക്ക പ്രവാസി സംഗമം 18ന്
Friday 17 March 2023 12:02 AM IST
ഫറോക്ക്: യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി അസോസിയേഷന്റെ (ഫറോസ്) ആഭിമുഖ്യത്തിൽ നോർക്കയുടെ സഹകരണത്തോടെ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസ് നോർക്ക- പ്രവാസി സംഗമം 18ന് നടക്കും.
ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഫറോക്ക് ചുങ്കം ത്രീ എം ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവൻ എം.പി മുഖ്യാതിഥിയാകും. ഫറോക്ക് മുൻസിപ്പൽ ചെയർമാൻ എൻ.സി.അബ്ദുൽ റസാഖ് തുടങ്ങിയവർ പങ്കെടുക്കും. നാട്ടിലുള്ള മുഴുവൻ പ്രവാസികളും മുൻ പ്രവാസികളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കെ.മുഹമ്മദ് ബഷീർ, മമ്മു വേങ്ങാട്ട്, ഇ.കെ.അബ്ദുലത്തീഫ് , വി.സുഭാഷ്, അബ്ദു റഹിമാൻ അമ്പലപ്പള്ളി, എൻ.ഷാജഹാൻ എന്നിവർ പങ്കെടുത്തു.