അഞ്ച് ദിവസം വേനൽ മഴ

Thursday 16 March 2023 11:52 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലാണ് കൂടുതൽ മഴയ്‌ക്ക് സാദ്ധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മഴയ്‌ക്ക് സാദ്ധ്യത. ചിലയിടങ്ങളിൽ വൈകിട്ട് ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഇന്ന് കേരള തീരത്ത് ഉയർന്ന തരിമാലയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.