അസംഘടിത തൊഴിലാളി ഫെഡറേഷൻ ധർണ
കൊല്ലം: അസംഘടിത തൊഴിലാളി ക്ഷേമ പെൻഷൻ 3000 രൂപയാക്കുക, ക്ഷേമനിധിയിലെ വിവിധ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, വയനാട്, കാസർകോട് ജില്ലകളിൽ ക്ഷേമനിധി ഓഫീസുകൾ ആരംഭിക്കുക, ജില്ലാ ക്ഷേമനിധി ഓഫീസുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അസംഘടിത തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസംഘടിത തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ.സജിലാൽ അദ്ധ്യക്ഷനായി. ഫെഡറേഷൻ ജനറൽ സെക്രട്ടറി എലിസബത്ത് അസീസി, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി.മുരളി, ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സോളമൻ വെട്ടുകാട്, നേതാക്കളായ ടി.കെ.സുധീഷ്, എം.ഗംഗാധരൻ, വിജയ വിൽസൺ, മേഴ്സി ഹർബർട്ട്, ജോയ്.സി കമ്പക്കാരൻ, ബി.ജയകുമാർ എന്നിവർ സംസാരിച്ചു.