പുസ്തകപ്രകാശനം
Friday 17 March 2023 1:14 AM IST
കൊല്ലം : കുമ്മിൾ നസീറിന്റെ 'അമ്മ മലയാളം ചരിത്രവും പ്രസ്ഥാനങ്ങളിലൂടെയുളള വളർച്ചയും' എന്ന പുസ്തകം തിരുവനന്തപുരം പ്രസ്ക്ളബിൽ എഴുത്തുകാരനും പ്രവാസിയുമായ ഹക്കിം മയ്യനാടിന്റെ അദ്ധ്യക്ഷതയിൽ, വൈലോപ്പിളളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്.പ്രദീപ് (അശ്വമേധം) നല്ല മലയാളം പ്രവർത്തകനും മാന്ത്രികനുമായ ഷാജു കടയ്ക്കലിന് നൽകി പ്രകാശനം ചെയ്തു. നോവലിസ്റ്റ് ജയശ്രീകുമാർ പുസ്തകം പരിചയപ്പെടുത്തി. ഹ്യുമൻ റൈറ്റ്സ് ഫൗണ്ടേഷൻ ദേശീയ ജനറൽ സെക്രട്ടറി പോൾ സുരേന്ദ്രൻ സ്വാഗതവും ഗ്രന്ഥകർത്താവ് നന്ദിയും പറഞ്ഞു. പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ചെയർമാൻ സക്കീർ പായിപ്ര, ഡോ.സുലൈമാൻ കുമ്മിൾ (എസ്.സി.ഇ.ആർ.ടി) എഴുത്തുകാരിയും അദ്ധ്യാപികയുമായ സുജ കമല, എച്ച്.ആർ.എഫ് തിരുവനന്തപുരം ജില്ലാപ്രസിഡന്റ് കെ.എ.തോമസ് എന്നിവ സംസാരിച്ചു.