ഉപഭോക്തൃ ദിനാചരണം

Friday 17 March 2023 1:21 AM IST

കൊല്ലം: താലൂക്ക് ലീഗൽ സർവീസസ് അതോറിട്ടിയുടെയും കേരള ജനകീയ ഉപഭോക്തൃ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക ഉപഭോക്തൃദിനം ആചരിച്ചു. കൊല്ലം ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ അഞ്ജു മീര ബിർള ഉദ്ഘാടനം ചെയ്തു.

കെ.ജെ.സി.സി പ്രസിഡന്റ് അഡ്വ.എം.പി.സുഗതൻ ചിറ്റുമല അദ്ധ്യക്ഷത വഹിച്ചു. മുൻ ആർ.ടി.ഒ ആർ.തുളസീധരൻ പിള്ള, കൊല്ലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി എസ്.ദയ,

ക്ലബ് സെക്രട്ടറി ബി.പദ്മകുമാർ, സമിതി ഭാരവാഹികളായ കെ.ചന്ദ്രബോസ്, കല്ലുമ്പുറം വസന്തകുമാർ, കിളികൊല്ലൂർ തുളസി, നസിൻ ബീവി, ആർ.സുമിത്ര, ആർ.ജയകുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ലൈക് പി. ജോർജ് സ്വാഗതവും ഷറഫ് കുണ്ടറ നന്ദിയും പറഞ്ഞു. ഫുഡ്‌സേഫ്റ്റി ഓഫീസർ എസ്.എസ് അഞ്ജു ക്ലാസ്സെടുത്തു. നാഷണൽ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്സിൽ ലോംഗ് ജമ്പിൽ ഗോൾഡ് മെഡൽ നേടിയ കെ.ജെ.സി.സി സ്റ്റിയറിംഗ് കമ്മിറ്റി അംഗമായ നസിൻ ബീവിയെ ആദരിച്ചു.